Posted On
date_range Updated On
date_range കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: കായംകുളം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് (38) ആണ് റിയാദിലെ അൽജസീറ ആശുപത്രിയിൽ മരിച്ചത്.
12 വർഷമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: മൻസൂർ. മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കാൻ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.