ഷാജി
Posted On
date_range Updated On
date_range കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. മൃതദേഹം ഇവിടെ മോർച്ചറിയിലേക്ക് മാറ്റി.
24 വർഷമായി ബത്ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്റ്റോറൻറിനോട് ചേർന്നുള്ള ബ്ലാങ്കറ്റ് കടയിൽ സെയിൽസ്മാനാണ്. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. വൈകീേട്ടാടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചത്.
ഭാര്യ: സുൽഫത്ത്. മക്കൾ: ഷാലിമ, ഷാഹിൽ, ഷാജഹാൻ. നാട്ടിൽ നിന്ന് കുടുംബത്തിെൻറ പവർ ഓഫ് ആറ്റോർണി ലഭിച്ചാൽ റിയാദിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് ജനത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.