Posted On
date_range Updated On
date_range ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു
ആറാട്ടുപുഴ: ഭർത്താവിന് തൊട്ട് പിന്നാലെ ഭാര്യയും മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കൂട്ടുങ്കൽ സഹദേവനും (71) ഭാര്യ സതിയമ്മയുമാണ് (68) മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടപറഞ്ഞത്.
കഴിഞ്ഞദിവസം കുഴഞ്ഞുവീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഹദേവൻ (71) പുതുവർഷദിനമായ തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംസ്കാരം. ചിത എരിഞ്ഞ് തീരുംമുമ്പേ ഭാര്യ സതിയമ്മയും ലോകത്തോട് വിടവാങ്ങി. കിടപ്പുരോഗിയായ സതിയമ്മ ചൊവ്വാഴ്ച പുലർച്ചെ ഏഴ് മണിയോടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.