Posted On
date_range Updated On
date_range കുളിക്കാനിറങ്ങിയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു
മാന്നാർ: വീടിനുസമീപമുള്ള പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ചെന്നിത്തല തെക്കുംമുറി മുണ്ടുവേലിൽ തെക്കതിൽ വീട്ടിൽ കെ. കൃഷ്ണൻ (71) ആണ് മരിച്ചത്. വീടിനോട് ചേർന്ന് ഒഴുകുന്ന പുത്തനാറ്റിലാണ് അപകടം.
തിരുവോണനാളിൽ ഉച്ചക്ക് സദ്യ ഉണ്ണുന്ന നേരത്താണ് കൃഷ്ണനെ കാണാതായത് വീട്ടുകാർ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിക്കടവിൽ വസ്ത്രം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു.
ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുരേന്ദ്രൻ, സുശീല. മരുമക്കൾ: സതി, ശ്രീക്കുട്ടി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.