Posted On
date_range Updated On
date_range സി.പി.എം നേതാവ് എസ്. രാജേഷ് നിര്യാതനായി
വള്ളികുന്നം (ആലപ്പുഴ): ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വള്ളികുന്നം മണക്കാട്ട് ലക്ഷ്മി ഭവനത്തിൽ അഡ്വ. എസ്. രാജേഷ് (46) നിര്യാതനായി.
കേരള സർവകാലശാല യൂണിയൻ ചെയർമാൻ, സെനറ്റ് മെമ്പർ, എസ്.എഫ്.ഐ ആലപ്പുഴ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാവേലിക്കര ബാറിലെ അഭിഭാഷകനായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വിദ്യാ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.