Posted On
date_range Updated On
date_range അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു
ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ വീടിനു മുന്നിലെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ മഹേശ്വരന്‍റെ ഭാര്യ മിനിയാണ് (49) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടം.
വെള്ളമെടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് മിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ കുടുങ്ങി പത്തു മീറ്ററോളം മുന്നോട്ടു വലിച്ചുകൊണ്ട് പോയി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ചിന്നു ,ചിഞ്ചു, മരുമക്കൾ: സനൽ, രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.