എം.പി.എം മുബഷിർ: യാത്രയായത് യാത്രകളുടെ സംഘാടകൻ

കോഴിക്കോട്: നിരവധി പേരുടെ യാത്ര മോഹങ്ങൾക്ക് സാക്ഷാത്കാരം നൽകിയ മികച്ച സംഘാടകനായിരുന്നു വ്യാഴാഴ്ച കോഴിക്കോട്ട് നിര്യാതനായ എം.പി.എം മുബഷിർ. ട്രാവൽ ആൻ്റ് ടൂറിസം രംഗത്തെ പ്രഗത്ഭനും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എക്സിക്യൂട്ടിവ് ഡയറക്ടറും മലബാർ ചേംബർ ഓഫ് കോമേഴ്‌സ്, റോട്ടറി തുടങ്ങിയ ക്ലബുകളുടെ സാരഥിയുമായിരുന്നു അദ്ദേഹം.

മലബാർ ടൂറിസം സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ഓയിസ്ക ഇന്റർനാഷനൽ കാലിക്കറ്റ് പ്രസിഡന്റ്, റോട്ടറി കാലിക്കറ്റ് മുൻ പ്രസിഡന്റ്, എക്സ്ക്ലുസിവ് ക്ലബ് സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. കണ്ണൂരുകാരനായ അദ്ദേഹം കോഴിക്കോട്ട് വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു. കഠിനാധ്വാനത്തിലൂടെ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന അദ്ദേഹം സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി. ഭാര്യ: ഫൗസിയ മുബഷിർ. മക്കൾ: ബൂബ്‌ൾ ​ഐൻ, നിഷാതുൽ ​ഐൻ, ആസിം മുബഷിർ. മരുമക്കൾ: അഫ്സൽ അഹമ്മദ്, സജിൻ ഹംസ, ഫാത്തിമ സഹല.

Tags:    
News Summary - MPM Mubashir: The organizer of the journey became the journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.