അനന്തു
Posted On
date_range Updated On
date_range ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കായംകുളം: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓച്ചിറ വയനകം നിർമാല്യത്തിൽ രാധാകൃഷ്ണന്‍റെ മകൻ അനന്തുവാണ് (24) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഓച്ചിറ ചൂനാട് റോഡിൽ കൊച്ചുകളീക്കൽ ജംങ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വയനകം സ്വദേശി ഷിബുരാജിനെ (27) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും ചൂനാട് ജംങ്ഷനിൽ നിന്ന് വയനകത്തേക്കു വരുമ്പോൾ എതിർദിശയിൽ എത്തിയ ഓട്ടോയുമായി ഇടിക്കുകയായിരുന്നു. അനന്തുവിന്‍റെ ഭാര്യ: മന്യ. മാതാവ്: വിജയമ്മ. സഹോദരൻ: രാംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.