Posted On
date_range Updated On
date_range വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു
കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി പാർവതി പരശുരാമൻ (50) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ചെമ്പ്ര എസ്റ്റേറ്റിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി കൂട്ടമുണ്ടക്ക് സമീപം വെച്ചാണ് പാർവതിയെ കാട്ടാന ആക്രമിച്ചത്. തുടർന്ന് ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.