Posted On
date_range Updated On
date_range കൽപറ്റയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: കൈനാട്ടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ കള്ളിവളപ്പില്‍ ഗിരീഷിന്‍റെ മകന്‍ വിഷ്ണു (20), മംഗളത്തൊടിയില്‍ ഷോബിനിയുടെ മകന്‍ സിബിത്ത് കുമാര്‍ (23) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും, സിബിത്തിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിൽ തകർന്ന ബൈക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.