വെള്ളകെട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
താമരശ്ശേരി: സഹോദരങ്ങളായ രണ്ടു വിദ്യാർഥികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോരങ്ങാട് വട്ടക്കൊരു അബ്ദുല്‍ ജലീല്‍ (മുട്ടായി), നാജിറ ദമ്പതികളുടെ മക്കളായ മുഹമ്മദ് ആഷിര്‍ (7), മുഹമ്മദ് ഹാദി (13) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണു മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വീട്ടില്‍നിന്ന് ട്യൂഷന് പോയ കുട്ടികള്‍ ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടിൽ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളക്കുഴിയില്‍ കുട്ടികളെ കണ്ടെത്തിയത്. കരയില്‍ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടര്‍ന്ന് ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഷിർ കോരങ്ങാട് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥിയും മുഹമ്മദ് ഹാദി കോരങ്ങാട് ജി.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
ഖബറടക്കം തിങ്കളാഴ്ച കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.