കെനി ജോര്‍ജ് ഫിലിപ്പ്
Posted On
date_range Updated On
date_range സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുല്‍പ്പള്ളി: വാനുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് - ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
ചൊവ്വാഴ്ച ഉച്ചക്ക് വേലിയമ്പത്തിന് സമീപമായിരുന്നു അപകടം. കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.
അപകടത്തിൽപെട്ട വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.