സി.രാജൻ
നിയന്ത്രണം വിട്ട് കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു
പന്തളം : നിയന്ത്രണം വിട്ട് കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു . പന്തളം , കുരമ്പാല പാലാ മുരുപ്പേൽ പരേതനായ ചിന്നത്തമ്പിയുടെ മകൻ സി.രാജൻ ( അയ്യപ്പൻ 40 )ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.ന് എം സി റോഡിൽ കുളനട , മാന്തുക ജംഗ്ഷനിൽ ആയിരുന്നു അപകടം.
എ. സി മെക്കാനിക്ക് ആയിരുന്ന സുഹൃത്തിന് സഹായിയായി രാജൻ ജോലി ചെയ്തശേഷം സുഹൃത്തിനോടൊപ്പം മാന്തുകയിലെ വീട്ടിലെത്തിയിരുന്നു. സുഹൃത്ത് പണം വാങ്ങുന്നതിനായി വീട്ടിൽ ഉള്ളിലേക്ക് കയറിയ നേരത്തെ കടവന്തയിൽ കാത്തുനിന്ന രാജിനെ നേരെ കാറിടിച്ചു കയറിയായിരുന്നു.
കൊട്ടാരക്കരയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്നു കാർ. മഴയിൽ നിയന്ത്രണം വിട്ടു കാറിടിക്കുകയായിരുന്നു. രാജനെ നാട്ടുകാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയായിരുന്നു മരണം സംഭവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജൻ വർഷങ്ങളായി പന്തളത്ത് വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. ഭാര്യ: ഉഷ മക്കൾ ; കാവ്യ ശ്രീ, കൗശിക്ക് രാജ്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു പന്തളം പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.