ശുഭ
Posted On
date_range Updated On
date_range റോഡ് മുറിച്ച് കടക്കവെ ബസിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു VIDEO
മാനന്തവാടി: ടൗണിൽ കോഴിക്കോട് റോഡില്‍ സ്വകാര്യബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാന്‍ ബസ്സിടിച്ചായിരുന്നു അപകടം. ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിയാണിവരെന്ന് കരുതുന്നു. തുടര്‍ന്ന് ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
മുന്‍വശം ടയര്‍ പകുതിയോളം ദേഹത്ത് കയറിയ സ്ത്രീയെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കള്‍: ആഷ്‌ന, അതുല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.