Posted On
date_range Updated On
date_range എം.സി റോഡിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവല്ല: എം.സി റോഡിൽ തിരുവല്ലയിൽ കുറ്റൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവൻവണ്ടൂർ പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും തിരുവൻവണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് വാഹനങ്ങൾ സ്ഥലത്ത് നിന്നും നീക്കിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.