Posted On
date_range Updated On
date_range പിക് അപ് വാൻ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
ആമ്പല്ലൂർ:ദേശീയപാത നന്തിക്കരയില്‍ പിക് അപ് വാൻ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൊട്ടിപ്പാള്‍ ചെമ്പിരി വീട്ടില്‍ വിജയനാണ് (69) മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ നന്തിക്കര സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു അപകടം. സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച സ്‌കൂട്ടറില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന പിക് അപ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുപോയ വിജയന്റെ തലക്കും കാലുകൾക്കും പരിക്കേറ്റിരുന്നു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ:സുമ, മക്കൾ: കുമാര്‍, സുധ, രശ്മി, മരുമക്കൾ:പ്രിയ, സജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.