പട്ടർകുളത്ത് സ്കൂൾ മറിഞ്ഞപ്പോൾ
Posted On
date_range Updated On
date_range പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്
മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് 12 ഓടെ അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു.
ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ 18 വിദ്യർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 15 വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു. ഡ്രൈവർക്കും ബസ് ജീവനക്കാരനും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.