Posted On
date_range Updated On
date_range രാജസ്ഥാനിൽ വീട് നന്നാക്കാൻ മണ്ണ് ശേഖരിക്കവെ ആറംഗ കുടുംബത്തിന് ദാരുണാന്ത്യം
ന്യൂഡൽഹി: രാജസ്ഥാനിൽ മണ്ണിനടിയിൽ പെട്ട് അഞ്ചിനും എട്ടിനും മധ്യേ പ്രായമുള്ള കുട്ടികളുടെതടക്കം ആറംഗ കുടുംബം മരിച്ചു. വീട് നവീകരിക്കാനായി മണ്ണെടുക്കവെയാണ് ഇവർ അപകടത്തിൽ പെട്ടത്.
രാജസ്ഥാനിലെ കരൂളി ജില്ലയിലെ സപോത്ര ഗ്രാമത്തിലാണ് സംഭവം. രംനിരി മാലി, മക്കളായ ഖുശ്ബു, അഞ്ജു, കൊമാൽ, ബന്ധുക്കളായ അനിത മാലി, കേശന്തി ദേവി എന്നിവരാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അഞ്ചു പേർ സംഭവസ്ഥലത്തും വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്ന് ജില്ലാ കലക്ടർ അങ്കിത് കുമാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.