പെരുമ്പാവൂരിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു

കൊച്ചി: പെരുമ്പാവൂർ എം.സി റോഡിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി.

മരിച്ച എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്. ബ്ലെസി നഴ്‌സിങ് വിദ്യാർഥിയാണ്. മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. 

Tags:    
News Summary - Perumbavur road accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.