Posted On
date_range Updated On
date_range ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ 5.30നായിരുന്നു അപകടം. ഫെഡറൽ സിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ് അപകടം. ഭാര്യ അംബുജം. മക്കൾ: ബിന്ദു, പരേതനായ ശ്രീവൽസൻ, അജിത്ത്കുമാർ, സജീവൻ. മരുമക്കൾ - ബാബു,ശ്രീലക്ഷ്മി. സംസ്കരിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.