Posted On
date_range Updated On
date_range ബൈക്കപകടത്തിൽ യുവാവ് മരിച്ചു
കോതമംഗലം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെല്ലിമറ്റം കോളനിപ്പടി വരുകാലായിൽ ജംനാസ് (32) മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ കോതമംഗലം പെരുമ്പാവൂർ റോഡിൽ ഇരുമലപ്പടിക്ക് സമീപം ജംനാസ് സഞ്ചരിച്ച ബുള്ളറ്റ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെല്ലിമറ്റം കലാഗൃഹത്തിലെ ഡ്രൈവറാണ്. പരേതനായ ജമാലിന്‍റെയും നബിസയുടെയും മകനാണ്. ഭാര്യ: അജ്മി. ഏകമകൻ: ഐദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.