സി.എൻ.ജി ഓട്ടോറിക്ഷക്ക്​ തീപിടിച്ച്​ ഒരാൾ മരിച്ചു

തൃശൂർ: നഗരപരധിയിൽ സി.എ.ന്‍ജി (കംപ്രസ്​ഡ്​ നാച്വറൽ ഗ്യാസ്​) ഓട്ടോറിക്ഷ തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്‍റെ മകൻ പ്രമോദ്​ (47) ആണ്​ മരിച്ചത്​.

പെരിങ്ങാവ്​ ഗാന്ധിനഗറിലാണ് സംഭവം. ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.

ആളൊഴിഞ്ഞ ഇട റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്​സും എത്തി നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.

Tags:    
News Summary - One person died in auto caught fire in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.