എം.സി റോഡില്‍ കാറുകളും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

പെരുമ്പാവൂര്‍: എം.സി റോഡില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ വളാഞ്ചേരി വീട്ടില്‍ വി.കെ. സദനാണ് (55) മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോയ ഇന്നോവ കാര്‍ സദനും സംഘവും സഞ്ചരിച്ച നെക്‌സോന്‍ കാറിലും അതുവഴി പോയ ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇന്നോവയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുല്ലുവഴി വില്ലേജ് ജങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

ഷുഗര്‍ ബാധിതനായ സദന്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. സദനോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സോഹദരി മലയാറ്റൂര്‍ ഇലവുംതൊട്ടിയില്‍ വീട്ടില്‍ മിനി ഷിബു (49), ഭാര്യാസഹോദര പത്‌നി അല്ലപ്ര കുന്നത്ത് വീട്ടില്‍ രാജി പ്രദീപ് (43), ഓട്ടോ ഡ്രൈവര്‍ കീഴില്ലം വെഞ്ചാട്ടുകുടി വീട്ടില്‍ ശ്രീരാഗ് (17) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും, കാര്‍ ഓടിച്ചിരുന്ന മലയാറ്റൂര്‍ നെടുവേലില്‍ വീട്ടില്‍ രാജീവിനെ (42) ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സദന്റെ ഭാര്യാസഹോദരന്‍ അല്ലപ്ര കുന്നത്ത് വീട്ടില്‍ സജീവിന് ചെറിയ പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

സദന്റെ ഭാര്യ: പ്രീത. മകള്‍: കൃഷ്ണപ്രിയ. മരുമകന്‍: അനന്തു. 

Tags:    
News Summary - one killed in mc road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.