മാനന്തവാടി: ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വാളാട് തോളക്കര എടത്തനകുന്ന് കോളനിയിലെ ചാമൻ (85) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴിന് തോളക്കരയിലാണ് അപകടം. വീട്ടിലേക്ക് പോകുമ്പോൾ കരിമ്പിൽ ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ: കറുത്ത. മക്കൾ: ഉണ്ണിക്കൻ, ശങ്കരൻ, ശാന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.