മാനന്തവാടി: കാട്ടിക്കുളം സ്വദേശിയായ യുവാവ് എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. കാട്ടിക്കുളം മജിസ്ട്രേറ്റ് കവല തെക്കരതൊടി ഉസ്മാന്റെയും സഫിയയുടെയും മകൻ ജസീം ആണ് (26) മരിച്ചത്. എറണാകുളം പാലാരിവട്ടത്ത് ടാക്സി ഡ്രൈവറായിരുന്ന ഇയാൾ സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അപകടം. സഹയാത്രികൻ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചശേഷം ഖബറടക്കി. സഹോദരങ്ങൾ: ജാംഷിഷാൻ, ജസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.