മാനന്തവാടി: കാർമറിഞ്ഞ് പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുതിരേരി മോളേക്കുന്നേൽ ഷാജിയുടെ മകൻ നിതിൻ ജോസഫ് (ചിക്കു-24) ആണ് മരിച്ചത്. മാർച്ച് 25ന് കാട്ടിക്കുളം തോൽപ്പെട്ടിയിൽ കാർമറിഞ്ഞ് നിതിന്‍ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവന്ന നിതിൻ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ബീന. സഹോദരങ്ങൾ: ജിബിൻ, നിഥുന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.