വൈത്തിരി: ഓട്ടോറിക്ഷ തട്ടി അമ്പലവയൽ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. അമ്പലവയൽ ആനപ്പാറ സ്വദേശി മാക്കപ്പറമ്പിൽ പരേതനായ കുമാരന്റെ മകൻ ബാബുരാജാണ് (54) വൈത്തിരി പൊലീസ് സ്റ്റേഷനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഭാര്യ: ഗീതാമണി. മക്കൾ: ദിലീപ്കുമാർ, അനൂപ്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.