യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ

പ​യ്യോ​ളി: യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ​നി​ക്കാ​ട് പാ​ലേ​രി​യി​ൽ കൃ​ഷ്ണ​ന്റെ മ​ക​ൻ അ​ജി​ത് ആ​ർ. കൃ​ഷ്ണ(32)​യെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം അ​ജി​ത്തി​ന്റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പ​യ്യോ​ളി ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തെ റെ​യി​ൽ​പാ​ള​ത്തി​ൽ നി​സാ​മു​ദ്ദീ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ​പ്ര​സ് ട്രെ​യി​ൻ ഇ​ടി​ച്ചാ​ണ് അ​ജി​ത്ത് മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഏ​താ​നും സ​മ​യം നി​ർ​ത്തി​യി​ട്ട ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. യു.​എ​ൽ.​സി.​സി. ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ജി​ത്ത് അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: രാ​ധ. സ​ഹോ​ദ​രി: അ​നീ​ജ (യു.​എ​ൽ.​സി.​സി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.