കുറ്റ്യാടി: പക്രന്തളം ചുരത്തിൽ കാറിൽ പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കായക്കൊടി നിടുമണ്ണൂർ പടിച്ചിൽ പരേതനായ പടിച്ചിൽ സി. കുമാരെൻറ ഭാര്യ അജിതയാണ് (50) മൂന്നാംവളവിലുണ്ടായ അപകടത്തിൽ മരിച്ചത്. കൽപറ്റയിൽ മകെൻറ ഭാര്യയുടെ വീട്ടിലേക്ക് പോകുേമ്പാൾ ഇറക്കം ഇറങ്ങി വന്ന പിക്കപ്പ് ലോറി കാറിൽ ഇടിക്കുകയായിരുന്നെന്ന് തൊട്ടിൽപാലം പൊലീസ് പറഞ്ഞു. ഉടനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിച്ചു. മകൻ ഒാടിച്ച കാറിൽ അജിത കാറിെൻറ പിൻസീറ്റിലാണുണ്ടായിരുന്നത്. ആ ഭാഗത്താണ് ലോറി ഇടിച്ചത്. കൂടെ സഞ്ചരിച്ച മരുമകളും കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മക്കൾ: വിജേഷ്, വിനിഷ. മരുമക്കൾ: അജിഷ, രാജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.