Posted On
date_range Updated On
date_range കർണാടകയിലെ ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു
ബംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടിനു സമീപം ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. വയനാട് കൽപ്പറ്റ മടക്കിമല കരിഞ്ചേരിയിൽ ബഷീർ( 53), ബന്ധു ജസീറ (28) എന്നിവരാണ് മരിച്ചത്. ബഷീറിന്റെ ഭാര്യ നസീമ(42), മുഹമ്മദ് ഷാഫി (32), മൂന്നുവയസ്സുകാരനായ ഐസൻ ഹനാൻ എന്നിവരെ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തായ്‍ലൻഡിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവർ കൽപ്പറ്റയിലേക്ക് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പോസ്റ്റ് മോർട്ടം നടപടികൾ ബേഗുർ സർക്കാർ ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.