മൈസൂരു: കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത മാലൂർ കുണ്ടേരിപ്പൊയിലിൽ നിന്ന് മൈസൂരുവിലേക്കുള്ള വിനോദയാത്ര സംഘത്തിലെ സ്ത്രീ ഭക്ഷണം കഴിക്കുന്നതിനിടെ ബസ് കയറി മരിച്ചു. കുണ്ടേരിപ്പൊയിലിൽ എൻ. സുരേന്ദ്രന്റെ ഭാര്യ കൗസല്യ (53)യാണ് മരിച്ചത്. ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ (82) പരിക്കുകളോടെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് കുണ്ടേരിപ്പൊയിലിലെ കോട്ടയിൽനിന്ന് 50 പേർ മൈസൂരുവിലേക്ക് വന്നത്. വൃന്ദാവൻ ഗാർഡൻ കണ്ട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് സമീപത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് മറ്റൊരു ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്.
മാനന്തേരി വണ്ണാത്തിമൂല ഞാലിൽനിന്ന് ഒരുവർഷം മുമ്പാണ് കൗസല്യ കുണ്ടേരിപ്പൊയിലിലേക്ക് താമസം മാറ്റിയത്. ഭർത്താവ്: എൻ. സുരേന്ദ്രൻ (ചെങ്കൽ തൊഴിലാളി). മക്കൾ: ഉജിത്ത് (ഡ്രൈവർ), ഉദിനന്ദ് (പ്ലസ് ടു വിദ്യാർഥി, കോട്ടയം മലബാർ ഹൈസ്കൂൾ) പിതാവ്: പരേതനായ അമ്പു. മാതാവ്: പരേതയായ മാതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.