ലൈഫ് ഗാർഡുമാർ സ്ഥലത്തെത്തുമ്പോൾ നിലവിളിക്കുന്ന സുഹൃത്തുക്കളെയും തിരയിൽ ഒഴുകിനടക്കുന്ന രണ്ടു ശരീരങ്ങളുമാണ് കാണുന്നത്. ലൈഫ് ഗാർഡ് ഡേവിഡും കോസ്റ്റൽ ഗാർഡ് മാക്സ് വെലും ചേർന്ന് കടലിൽ ഇറങ്ങി. ഇരുവരെയും കരയിലേക്ക് പിടിച്ചുകയറ്റി.
ഒപ്പമുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികൾ ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകി. കരയിലെത്തുമ്പോൾ ഇരുവർക്കും നേരിയ ജീവന്റെ തുടിപ്പുണ്ടായിരുന്നതായി ഡേവിഡ് പറഞ്ഞു. എന്നാൽ കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കണ്ണൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനത്തിന് കടലിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കടലിന്റെ ആഴവും ശക്തമായ തിരയും വില്ലനായി. ഇതോടെ തോണിയും വലയുമായി നീർക്കടവിൽനിന്ന് മത്സ്യത്തൊഴിലാളികൾ എത്തി. കടലിൽനിന്ന് തീരത്തിന്റെ ഭാഗത്തേക്ക് വലവിരിച്ചു. ഈ വലയിലാണ് മൂന്നാമന്റെ മൃതദേഹം കുടുങ്ങിയത്. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജീവൻ കാക്കാൻ ലൈഫ് ഗാർഡുമാരില്ല
കാഴ്ചകളും അനുഭവങ്ങളും തേടി സഞ്ചാരികൾ കൂട്ടത്തോടെ ബീച്ചുകളിൽ എത്തുമ്പോൾ സുരക്ഷ പേരിന് മാത്രമാണ്. ജില്ലയിലെ ബീച്ചുകളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെയും പൊലീസ് പട്രോളിങ്ങും ഒരുക്കണമെന്നത് ഏറക്കാലമായുള്ള ആവശ്യമാണ്. ഏറെ സഞ്ചാരികളെത്തുന്ന പയ്യാമ്പലത്ത് നാലും മുഴപ്പിലങ്ങാട് അഞ്ചും ലൈഫ്ഗാർഡുമാരാണുള്ളത്. നാലു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിൽ കടലിൽ കുളിക്കാനാണ് പലരും എത്തുന്നത്. ചുരുങ്ങിയത് 30 പേരെങ്കിലും ഉണ്ടെങ്കിലേ ഇവിടെ സുരക്ഷയൊരുക്കാനാവൂ.
ഒഴുക്കിൽപെട്ട് സന്ദർശകർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. പയ്യാമ്പലത്ത് നടപ്പാതയുടെ ഭാഗത്ത് മാത്രം സന്ദർശകർക്ക് സുരക്ഷ ഒരുക്കാൻ 10 ലൈഫ് ഗാർഡുമാരെങ്കിലും വേണം. രാത്രിയിലും വിനോദസഞ്ചാരികൾ എത്താറുണ്ട്. ജില്ലയിൽ 11 ലൈഫ് ഗാർഡുമാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഞായർ അടക്കമുള്ള ഒഴിവുദിവസങ്ങളിൽ പതിനായിരത്തിലേറെ പേരാണ് പയ്യാമ്പലത്തും മുഴപ്പിലങ്ങാടും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.