അഞ്ചൽ: എം.സി റോഡിൽ വയക്കലിന് സമീപം ആനാട് ജങ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെല്ലം ഓട്ടോയിലുള്ളവരാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഒാട്ടോ ഡ്രൈവർ രഞ്ജിത് (കൊച്ചുവാവ -30), തേവന്നൂർ രമാദേവിയമ്മ (65), ഇവരുടെ ചെറുമകൾ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗോപികയുടെ മാതാവ് ഉദയയെ (30) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആയൂർ ഭാഗത്തുനിന്ന് വന്ന കാറും എതിരെവന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. തടിക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ യാത്രികരായ അഹമ്മദാലി (28), ഭാര്യ ആലിയ (22) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.