ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു

പ​യ്യ​ന്നൂ​ർ: ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു. കാ​ങ്കോ​ല്‍ കു​ണ്ട​യം​കൊ​വ്വ​ലി​ലെ സു​ലൈ​മാ​ന്‍ ഹാ​ജി​യാ​ണ് (75) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ്‌ സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് എ​ത്തി​യ സു​ലൈ​മാ​ന്‍ ഹാ​ജി പ​രി​യാ​രം ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച​ മ​രി​ച്ചു. കു​ണ്ട​യം​കൊ​വ്വ​ലി​ലെ വി.​പി.​എ​സ് സ്റ്റോ​ര്‍ ഉ​ട​മ​യാ​ണ്. ഭാ​ര്യ: ശെ​രീ​ഫ ഹ​ജ്ജു​മ്മ. മ​ക്ക​ള്‍: മു​ജീ​ബ്‌ റ​ഹ്മാ​ന്‍, അ​ഷ്റ​ഫ്. മ​രു​മ​ക്ക​ള്‍: സ​ജീ​ല, ന​സീ​റ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.