സുഹൃത്തുക്കൾക്ക് ഇന്ധനവുമായി പോകുംവഴിയാണ് അപകടം
പാനൂർ: ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കല്ലിക്കണ്ടിയിലെ എയ്യംകെട്ടിൽ ഹംസ-ജാസ്മിൻ ദമ്പതികളുടെ മകൻ സിയാദാണ് (18) മരിച്ചത്. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ വാഴമല പാത്തിക്കൽ റോഡിലാണ് അപകടം. ഉടൻ കുന്നോത്തുപറമ്പ് സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി തലശ്ശേരി സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുള്ള സുഹൃത്ത് സാരമില്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഴമലയിൽ പോയ സുഹൃത്തുക്കളുടെ കാറിലെ ഇന്ധനം തീർന്നതിനാൽ അവർക്ക് ഇന്ധനവുമായി പോകുംവഴിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: അഹമ്മദ് വഫ (ഖത്തർ), അസ്ന, സവാദ്. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം തൃപ്രങ്ങോട്ടൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.