കോടഞ്ചേരി: നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് (46) ആണ് മരിച്ചത്. രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പ്രാർഥനക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി (നാഗാലൻഡ് ), എൽസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.