ലോറി അപകടത്തില്‍പെട്ട്​ ഡ്രൈവര്‍ മരിച്ചു

സുൽത്താൻ ബത്തേരി: നിയന്ത്രണംവിട്ട ലോറി സമീപത്തെ തോട്ടത്തിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ശിഹാബുദ്ദീൻ (38) ആണ്​ മരിച്ചത്. അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി വളവില്‍ ബുധനാഴ്ച വൈകീട്ടാണ്​ അപകടം. അമ്പലവയല്‍ ടൗണില്‍നിന്നു വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സിമന്‍റ്​ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവ് ഒടിക്കുന്നതിനിടെ സമീപത്തെ തോട്ടത്തിലേക്ക് നിയന്ത്രണംവിട്ടു കയറുകയായിരുന്നു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.