വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു


വ​ട​ക​ര: പെ​രു​വാ​ട്ടി​ൻ​താ​ഴ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ചാ​മു​ണ്ടി​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പി​ക്അ​പ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ വ​ട​ക​ര പു​റ​ങ്ക​ര ബ​ദ​രി​യ്യ പ​ള്ളി​ക്ക് സ​മീ​പം ര​ഹ്‌​ന മ​ൻ​സി​ൽ ഹ​നീ​ഫ​യാ​ണ് (54) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ടം. ഹ​നീ​ഫ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ പി​ന്നി​ൽ​നി​ന്ന് വ​ന്ന പി​ക്അ​പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഹ​നീ​ഫ​യെ അ​ടു​ത്തു​ള്ള പാ​ർ​ക്കോ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പി​താ​വ്: പ​രേ​ത​നാ​യ കു​റു​ക്കോ​ത്ത് മൊ​യ്‌​തീ​ൻ. മാ​താ​വ്: സു​ഹ​റ. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: റ​സ്നാ​സ്, റ​ഫ്‌​സി, ആ​സി​ഫ്, ര​ഹ​ന. മ​രു​മ​ക്ക​ൾ: ഷ​ജീ​ർ, ജാ​സി​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ഹി​ദ, അ​ഷ്‌​ക​ർ, അ​ർ​ഷാ​ദ്, ജ​മീ​ല, ബു​ഷ്റ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.