പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദാണ് (നന്ദു-22) മരിച്ചത്. 21ന് രാത്രി ഒമ്പതോടെ എരവട്ടൂർ ചേനായി റോഡിനു സമീപമാണ് അപകടം. പേരാമ്പ്രയിൽനിന്നു ജോലി കഴിഞ്ഞ് ബൈക്കിൽ വന്ന നിവേദിനെയും കാൽനടക്കാരനായ ഗായകൻ മൊയ്തീനെയും കാർ ഇടിക്കുകയായിരുന്നു. ചെറുവണ്ണൂർ ഭാഗത്തുനിന്നു പേരാമ്പ്രക്കു വന്ന കാർ നിർത്താതെ പോയി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പിതാവ്: ഗംഗാധരൻ. മാതാവ്: ഷീബ. സഹോദരി: ഹർഷനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.