കണ്ണൂർ: നഗരത്തിനുസമീപം പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു. ഇടച്ചേരി സ്വദേശി 'നവനീത'ത്തിൽ മഹേഷ് ബാബു (60), മകളുടെ മകൻ ആഗ്നേയ് (ഒമ്പത്) എന്നിവർക്കാണ് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കിനെ മറികടക്കാൻ ശ്രമിക്കവേ ലോറി ഇടിക്കുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു. അപകടം നടന്ന സ്ഥലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന, മഹേഷ് ബാബുവിന്റെ മകൾ നവ്യയാണ് പിതാവിനെയും ഏക മകൻ ആഗ്നേയിനെയും തിരിച്ചറിഞ്ഞത്. ഉടൻ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചിറക്കൽ ക്ഷീരോൽപാദക സഹകരണ സംഘം മുൻജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണ് ഭാര്യ. എസ്.എൻ വിദ്യാമന്ദിർ സ്കൂൾ വിദ്യാർഥിയാണ് ആഗ്നേയ്. പിതാവ് പ്രവീൺ ഗൾഫിലാണ്. മഹേഷ് ബാബുവിന്റെ മറ്റൊരു മകനാണ് നിഖിൽ. സഹോദരങ്ങൾ: മോഹനൻ, ശ്യാമള, വാസന്തി, ഷൈലജ, ചിത്ര.
അപകടം നടന്നയുടൻ ഇറങ്ങിയോടിയ ലോറി ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.