ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയ നിലയിൽ,ഇൻസെറ്റിൽ മരിച്ച ചന്ദ്രൻ
Posted On
date_range Updated On
date_range ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കോട്ടക്കൽ: ദേശീയപാത 66 കടന്നുപോകുന്ന ചങ്കുവെട്ടി ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. ചങ്കൂവെട്ടി തൃശ്ശൂർ പാതയിൽ പ്രവർത്തിക്കുന്ന കെ.ആർ. ബേക്സിലെ സെക്യൂരിറ്റി ജീവനക്കാരൻ കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ കൂടി ആയിരുന്നു അപകടം.
അപകടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും അഞ്ച് ഇചക്രവാഹങ്ങളുമടക്കം ഏഴോളം വാഹനങ്ങൾ ഭാഗികമായി തകർന്നു.കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.