ലോറിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

നെടുമങ്ങാട്: ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. നെടുമങ്ങാട് കരുപ്പൂരു തറട്ട അരുവിക്കുഴി തെക്കുംകര വീട്ടിൽ പരേതനായ നടരാജൻ സരസ്വതി ദമ്പതികളുടെ മകൻ മനോജ്‌ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാളിക്കോടിന് സമീപം വട്ടപ്പാറ റോഡിൽ പാലം ജംഗ്‌ഷനിലായിരുന്നു അപകടം.

കൊപ്പം ഇട റോഡിൽ നിന്നും നെടുമങ്ങാട് വട്ടപ്പാറ റോഡിലേക്കിറങ്ങിവന്ന ലോറി മെയിൻ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മനോജിന്റെ ബൈക്കിനെ ഇടിക്കുകയായിരുന്നു. ലോറിക്കടിയിപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെയിന്റിംഗ് തൊഴിലാളിയായ മനോജ്‌ ജോലിക്കായി വട്ടപ്പാറയിലേക്ക് പോവുകയായിരുന്നു. ഭാര്യ: മിനി. മക്കൾ: കൃഷ്ണ പ്രസാദ്, കൃഷ്ണ വേണി

Tags:    
News Summary - Lorry accident; The biker died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.