Posted On
date_range Updated On
date_range ജീപ്പിടിച്ച് പിഞ്ചു ബാലിക മരിച്ചു
വെള്ളമുണ്ട: ജീപ്പിടിച്ച് പിഞ്ചു ബാലിക മരിച്ചു. വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് ) ആണ് മരിച്ചത്. വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു.
ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.