Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു
പറവൂർ: മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്യ (16) എന്നിവരാണ് ശനിയാഴ്ച രാത്രി വീരൻപുഴയിൽ മുങ്ങിമരിച്ചത്. രാത്രി 9.30യോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മത്സ്യബന്ധനത്തിനിറങ്ങിയത്. 10.30ഓടെ പുഴയിൽനിന്ന് നിമ്മ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പുതന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കടമക്കുടി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിമ്യ. വിനീതയാണ് ബാബുവിന്‍റെ ഭാര്യ. മകൻ: മിഥുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.