നീലിമംഗലം പാലത്തിൽ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്.
എം സി റോഡിൽ നീലിംമംഗലം പാലത്തിൽ ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമായിരുന്നു അപകടം. കുറുപ്പന്തറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുമെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ നിശേഷം തകർന്നു.
പാലത്തില്‍ തെളിഞ്ഞുനിന്ന കമ്പിയില്‍ തട്ടി ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.