റിന്‍സ, അല്‍ഹാന അന്ന

ഒറ്റക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ

റാന്നി (പത്തനംതിട്ട): ഒറ്റക്ക് താമസിച്ചു വന്ന യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും തിങ്കളാഴ്ച പകല്‍ വീടിന് വെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ രണ്ടുപേരേയും കണ്ടത്.

യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്. റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച കൂടുതല്‍ തെളിവെടുപ്പുകള്‍ക്ക് ശേഷമേ ദുരൂഹത അകറ്റാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - A young woman and her child living alone were burnt to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.