മജാസ്
Posted On
date_range Updated On
date_range ബൈക്ക് അപകടത്തില്‍ കാസർകോട് സ്വദേശി മരിച്ചു
ബംഗളൂരു: കാസർകോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ വെച്ച് മിജാസ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽനിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപാലത്തിൽ നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: മുംതാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.