Posted On
date_range Updated On
date_range കാർ കൊക്കയിലേക്ക് മറിഞ്ഞ് ബംഗളൂരു സ്വദേശി മരിച്ചു
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം തമിഴ്നാടിന്റെ ഭാഗമായ ചുരം പാതയിൽ 200 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ബംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡിയാണ് (50) മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർക്കും പരിക്കേറ്റു. കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് മടങ്ങുമ്പോൾ വ്യാഴാഴ്ച പകൽ 12നായിരുന്നു അപകടം.
സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകൾ കീർത്തിക (18), മകൻ കരൺ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18), ഹർഷ (24) എന്നിവർക്കും പരിക്കേറ്റു.
സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ ഇവിടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.