Posted On
date_range Updated On
date_range യമുന എക്സ്പ്രസ് വേയിൽ അപകടം; തീപിടിച്ച കാറിൽ അഞ്ച് യാത്രികർ വെന്തുമരിച്ചു
ലഖ്നോ: യു.പിയിലെ മഥുരയിൽ യമുന എക്സ്പ്രസ് വേയിൽ വാഹനാപകടത്തെ തുടർന്ന് തീപിടിച്ച കാറിനുള്ളിൽ അഞ്ച് യാത്രികർ വെന്തുമരിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മഹാവൻ മേഖലയിൽ വെച്ച് കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാറിന് തീപിടിച്ചു. പുറത്തിറങ്ങാൻ സാധിക്കാതെ ഉള്ളിൽ കുടുങ്ങിയ കാറിലെ യാത്രികർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബസിനും തീപിടിച്ചെങ്കിലും യാത്രികരെ സുരക്ഷിതമായി പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.