അന്തരിച്ച മുനീർ

കോഴിക്കോട് സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: കോഴിക്കോട് സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുറ്റ്യാടി കടിയങ്ങാട് പാലം വെളുത്ത പറമ്പത്ത് മുനീർ (45) ആണ് ചൊവ്വാഴ്ച യാംബു ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്.

രണ്ടര പതിറ്റാണ്ടായി പ്രവാസിയായ മുനീർ മക്കയിൽ ജോലി ചെയ്യുന്നതിനിടെ മാസങ്ങൾക്ക് മുമ്പാണ് യാംബുവിലേക്ക് ജോലി മാറിയെത്തിയത്. കെ.എം.സി.സി പ്രവർത്തകനായ മുനീർ ഹജ്ജിനും ഉംറക്കും എത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യുന്നതിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

പ്രവാസം ആരംഭിക്കുന്നതിന് മുമ്പ് സ്വദേശമായ കടിയങ്ങാട് ടാക്സി ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ അഹമ്മദ്‌ വെളുത്ത പറമ്പത്ത്. മാതാവ്: ആയിഷ ഹജ്ജുമ്മ. ഭാര്യ: അസ്മ. മക്കൾ: സഫ, സഫ്‌വാൻ. സഹോദരങ്ങൾ: സൂപ്പി, വി.പി. അബ്ബാസ് (ദുബൈ), ഇബ്രാഹീം ഹലവാനി, കുഞ്ഞാമി, പരേതനായ അബ്​ദുസ്സലാം.

യാംബു ജനറൽ ആശുപ​ത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - A native of Kozhikode died at Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.